കൊല്ലം: 64 വെട്ടുകളാണ് കടവൂർ ജയന്റെ ജീവനെടുത്തതെന്ന് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. 14 സെന്റി മീറ്റർ നീളത്തിലും ഏഴ് സെന്റി മീറ്റർ ആഴത്തിലുമുള്ള വെട്ടുകൾ ഇതിൽപ്പെടും. നാല് വർഷങ്ങൾക്ക് ശേഷം 2016ലാണ് നാലാം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. വീണ്ടും മൂന്ന് വർഷങ്ങൾക്ക് ശേഷം 2019 ജൂൺ 27നാണ് വിചാരണ തുടങ്ങിയത്.