gandhibhavan-photo-1
ലു​ലു ഗ്രൂ​പ്പി​ന്റെ സ​ഹാ​യം ലു​ലു ഗ്രൂ​പ്പ് റീ​ജ​ണൽ ഡ​യ​റ​ക്ടർ ജോ​യി ഷ​ഡാ​ന​ന്ദൻ, മീ​ഡി​യ കോ​ഓർ​ഡി​നേ​റ്റർ എൻ.ബി. സ്വ​രാ​ജ് എ​ന്നി​വർ ചേർ​ന്ന് ഗാ​ന്ധി​ഭ​വൻ സെ​ക്ര​ട്ട​റി ഡോ. പു​ന​ലൂർ സോ​മ​രാ​ജ​ന് കൈ​മാ​റു​ന്നു

കൊ​ല്ലം: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന് വീ​ണ്ടും ആ​ശ്വാ​സം പ​കർ​ന്ന് ലു​ലു ഗ്രൂ​പ്പ് ചെ​യർ​മാൻ ഡോ. എം.എ. യൂ​സ​ഫ​ലി​. ഭി​ന്ന ശേ​ഷി​ക്കാ​രും മ​ന​സും ശ​രീ​ര​വും ത​കർ​ന്ന് കി​ട​പ്പാ​യ​വ​രും കൈ​ക്കു​ഞ്ഞു മു​തൽ വ​യോ​ജ​ന​ങ്ങൾ ഉൾ​പ്പടെ ആ​യി​ര​ത്തോ​ളം അ​ഗ​തി​ക​ള​ട​ങ്ങു​ന്ന​താ​ണ് ഗാ​ന്ധി​ഭ​വൻ കു​ടും​ബം. ഇ​രു​നൂ​റി​ല​ധി​കം പ​രി​ചാ​ര​ക​രും ഇ​വി​ടെ​യു​ണ്ട്.
വി​വി​ധ ദേ​ശ​ങ്ങ​ളിൽ നി​ന്നും ഗാ​ന്ധി​ഭ​വൻ സ​ന്ദർ​ശി​ക്കാ​നെ​ത്തു​ന്ന അ​നേ​ക​രു​ടെ കൊ​ച്ചു സ​ഹാ​യ​ങ്ങ​ളാ​ണ് ഗാ​ന്ധി​ഭ​വ​നെ നി​ല​നിർ​ത്തി​വ​ന്ന​ത്. ആ​ഹാ​ര​വും ചി​കി​ത്സ​യും സേ​വ​ന​പ്ര​വർ​ത്ത​ക​രു​ടെ ഹോ​ണ​റേ​റി​യ​വും മ​റ്റ് ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളു​മാ​യി പ്ര​തി​ദി​നം മൂ​ന്നു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വു​ക​ളാ​ണ് ഗാ​ന്ധി​ഭ​വ​ന് വേ​ണ്ടി​വ​രു​ന്ന​ത്. കൊവി​ഡ് കാ​ല​ത്ത് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും പ​രി​മി​ത​പ്പെ​ട്ടു. ര​ണ്ട് കോ​ടി​യോ​ളം ക​ട​ബാ​ദ്ധ്യ​ത​യി​ലു​മാ​യി. ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലു​ലു ഗ്രൂ​പ്പ് റീ​ജണൽ ​ ഡ​യ​റ​ക്ടർ ജോ​യി ഷ​ഡാ​ന​ന്ദൻ, മീ​ഡി​യ കോ​ഓർ​ഡി​നേ​റ്റർ എൻ.ബി. സ്വ​രാ​ജ് എ​ന്നി​വർ ഇ​ന്ന് ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി നാ​ൽ​പ​ത് ല​ക്ഷ​ത്തി​ന്റെ ഡി​മാന്റ് ഡ്രാ​ഫ്​റ്റ് കൈ​മാ​റി​യ​ത്. ഈ ക​ഴി​ഞ്ഞ ഏ​പ്രിൽ മാ​സ​ത്തി​ലും യൂ​സ​ഫ​ലി ഗാ​ന്ധി​ഭ​വ​ന് ഇ​രു​പ​ത്ത​ഞ്ച് ല​ക്ഷം സ​ഹാ​യം നൽ​കി​യി​രു​ന്നു.
പ​തി​ന​ഞ്ചു​കോ​ടി​യു​ടെ ബ​ഡ്​ജ​റ്റിൽ ലു​ലു ഗ്രൂ​പ്പ് നേ​രി​ട്ട് ഗാ​ന്ധി​ഭ​വ​നി​ലെ അ​ഗ​തി​കൾ​ക്കാ​യി നിർ​മ്മി​ച്ചു​നൽ​കു​ന്ന മ​നോ​ഹ​ര​മ​ന്ദി​ര​ത്തി​ന്റെ പ​ണി​കളും ന​ട​ന്നു​വ​രു​ന്നു.