online-class

കൊല്ലം: കൊവിഡിന് ശേഷമുള്ള തൊഴിലവസരങ്ങളിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഉദ്യോഗാർത്ഥികൾക്കായി എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ എംപ്ലോയീസ് ഫാറം അവസരം ഒരുക്കുന്നു. ഓൺലൈനായി പഠനത്തിൽ പങ്കെടുക്കാം. 'കാസ് മെന്റർ' എന്ന പേരിൽ നടത്തുന്ന ഓൺലൈൻ സെമിനാർ നാളെ വൈകിട്ട് 6ന് നടക്കും. https://forms.gle/7ebnfNjizX1TTYcP8 എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കോ ഓഡിനേറ്റർ പി.വി. രജിമോൻ, ഫാറം പ്രസിഡന്റ് എസ്. അജുലാൽ, സെക്രട്ടറി ഡോ. വി. ശ്രീകുമാർ എന്നിവർ അറിയിച്ചു. ഫോൺ: 9446526859, 8848209549.