പുനലൂർ: കാലവർഷം ശക്തമായതിനെ തുടർന്ന് തെന്മല പരപ്പാർ അണക്കെട്ടിലെ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നു. രണ്ടാഴ്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് ജലനിരപ്പ് ഉയർന്നത്. 115.82 മീറ്റർ പൂർണ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇന്നലെ വൈകിട്ട് 4ന് 100.97 മീറ്റർ ജലനിരപ്പാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ട് 99.80 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തിയ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നീരോഴുക്ക് ശക്തമായതോടാണ് ജലനിരപ്പ് ഗണ്യമായി ഉയർന്നത്. അണക്കെട്ടിനോട് ചേർന്ന വനമേഖലകളിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് നീരോഴുക്കും വർദ്ധിച്ചു. ഇതിന് പുറമെ അണക്കെട്ടിന്റെ പോഷക നദികളായ ശെന്തുരുണി, കുളത്തൂപ്പുഴ, കഴുതുരുട്ടി ആറുകൾ നിറഞ്ഞതോടെയാണ് പദ്ധതി പ്രദേശത്തെ ജല നിരപ്പ് വർദ്ധിക്കാൻ മുഖ്യകാരണം.
''
ജലനിരപ്പ് 106.00ൽ എത്തിയാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും.
ശിവശങ്കര പിള്ള
കല്ലട ഇറിഗേഷൻ അസി. എക്സി. എൻജിനിയർ