തൊടിയൂർ: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴു വീടുകൾക്ക് കേടുപാടു സംഭവിച്ചു. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് വൈദ്യുതി ബന്ധം തകരാറിലായി. കല്ലേലിഭാഗം കല്ലേക്കുളത്ത് പടീറ്റതിൽ നജുമുത്ത്, കല്ലേലിഭാഗം ബംഗ്ലാവിൽ വീട്ടിൽ ദീപ, മുഴങ്ങോടി ഉഷസിൽ ഉഷാകുമാരി, മുഴങ്ങോടി തിരുനല്ലൂർ വടക്കതിൽ പുഷ്പലത, മുഴങ്ങോടി മൂപ്പന്റയ്യത്ത് ബഷീർകുട്ടി, മുഴങ്ങോടി കുറ്റിപ്പുറത്ത് കിഴക്കതിൽ ഷിഹാബുദ്ദീൻ, വേങ്ങറവിളയിൽകിഴക്കതിൽ മണികണ്ഠൻ എന്നിവുരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. വീടിന് സമീപം നിന്ന മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീഴുകയായിരുന്നു. ഇതിൽ ഒരു വീടൊഴികെ മറ്റെല്ലാം ഓടും ആസ്ബറ്റോസ് ഷീറ്റുംമേഞ്ഞവയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, കല്ലേലിഭാഗം വില്ലേജ് ഓഫീസർ ബാബു എന്നിവർ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.പഞ്ചായത്തിലെ പുലിയൂർ വഞ്ചി, ഇടക്കുളങ്ങര, വെളുത്തമണൽ,മുഴങ്ങോടി,തൊടിയൂർ നോർത്ത് എന്നിവടങ്ങളിൽ വൈദ്യുതി ബന്ധം തകരറിലായി. പലയിടങ്ങളിലായി നിരവധി വാഴകൾ ഒടിഞ്ഞു വീണു.