sumangalamma-58

പുത്തൂർ: ബൈക്കിന്റെ പിൻസീറ്റിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വെണ്ടാർ പാണ്ടറ തോട്ടത്തിൽ മേലേതിൽ വീട്ടിൽ സുമംഗലഅമ്മയാണ് (58) മരിച്ചത്. ഈ മാസം രണ്ടിനായിരുന്നു അപകടം. വെണ്ടാർ മനക്കരക്കാവിനും എറണാകുളം ജംഗ്ഷനുമിടയിൽ ബൈക്കിന്റെ പിൻ സീറ്റിൽ നിന്ന് വീഴുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: ശശിധരൻപിള്ള. മക്കൾ: എസ്. വിഷ്ണു, എസ്. വിനീഷ്.