നീണ്ടകര: ദേശീയപാതയിൽ കാരിടിച്ച് മൈക്ക് സെറ്റ് ഓപ്പറേറ്റർ മരിച്ചു. നീണ്ടകര കണ്ണാട്ടുകുടി കോളനി മൂലേ കിഴക്കതിൽ സുഗതനാണ് (57, വെട്ടൂരാൻ) മരിച്ചത്. നീണ്ടകര വേട്ടുതറ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് 7 ഓടെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കാർ ഇടിച്ചായിരുന്നു അപകടം.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മിനി. മകൻ നിഥിൻ ഒരു വർഷം മുമ്പ് നീണ്ടകരയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. മകൾ: നിഖിത. മരുമകൻ: വിഷ്ണു.