rain

 ദുരന്തനിവാരണ വിഭാഗം സജ്ജം

കൊല്ലം: ജില്ലയിൽ പെരുമഴ തുടരുന്നതിനാൽ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ദുരന്തനിവാരണ വിഭാഗം മുന്നൊരുക്കങ്ങൾ തുടങ്ങി. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

എല്ലാ താലൂക്ക് ഓഫീസുകളിലെയും കൺട്രോൾ റൂമുകൾ ഡെപ്യൂട്ടി തഹസീൽദാർമാരുടെ ചുമതലയിൽ പ്രവർത്തനം ആരംഭിച്ചു. പൊലീസ്, അഗ്‌നി സുരക്ഷാ കൺട്രോൾ റൂമുകളും ഇതിനൊപ്പം പ്രവർത്തന സജ്ജമാണ്.

മുന്നൊരുക്കങ്ങൾ ഇങ്ങനെ

1.ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും ആവശ്യം വരുന്ന മുറയ്ക്ക് വിന്യസിക്കും

2. കെ.എസ്.ഇ.ബിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും കാര്യാലയങ്ങളിൽ അടിയന്തര അറ്റകുറ്റപണിക്കായി പ്രത്യേക സംഘങ്ങൾ
3.നാല് തരത്തിലുള്ള ദുരിതാശ്വാസ കേന്ദ്രങ്ങൾ ഏത് സമയത്തും പ്രവർത്തന സജ്ജമാവും

4. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. ആവശ്യമെങ്കിൽ മാറ്റിപാർപ്പിക്കും

5. എല്ലാ വിധത്തിലുള്ള ഖനനങ്ങളും നിരോധിച്ചു

6. വാർത്താ വിനിമയ സംവിധാനങ്ങൾ പരാജയപ്പെട്ടാൽ പകരം അടിയന്തര വാർത്താ വിനിമയ സംവിധാനം ഏർപ്പെടുത്താൻ ബി.എസ്.എൻ.എല്ലിനെ ചുമതലപ്പെടുത്തി
7. താലൂക്ക് തലത്തിൽ എമർജൻസി മെഡിക്കൽ സംഘം
8. ആവശ്യമെങ്കിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി 12 കെ.എസ്.ആർ.ടി.സി ബസുകൾ

9. ആഗസ്റ്റ് 13 വരെ കായലിലെയും പുഴകളിലേയും മറ്റു ജലാശയങ്ങളിലേയും മത്സ്യബന്ധനം ഒഴിവാക്കാൻ നിർദേശം

കൺട്രോൾ റൂം @ 24 മണിക്കൂർ

കളക്‌ടറേറ്റ്: 0474 2794002, 2794004

കൊല്ലം താലൂക്ക് ഓഫീസ്: 0474 2742116

കരുനാഗപ്പള്ളി: 0476 2620223

കൊട്ടാരക്കര: 0474 2454623

കുന്നത്തൂർ: 0476 2830345

പത്തനാപുരം: 0475 2350090

പൂനലൂർ: 0475 2222605