photo
ഓപ്പൺ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: ക്ലാപ്പനയിൽ ഓപ്പൺ ജിംനേഷ്യം പ്രവർത്തനം ആരംഭിച്ചു. 2018 -19 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി ജില്ലാ പഞ്ചായത്താണ് ജില്ലയിലെ അഞ്ച് ഡിവിഷനുകളിൽ ഓപ്പൺ ജിംനേഷ്യം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിൽ ആദ്യത്തെ ജിംനേഷ്യമാണ് ക്ലാപ്പന ഗ്രാമ പഞ്ചായത്തിലെ 4-ം വാർഡിൽ പ്രവർത്തനം ആരംഭിച്ചത്. 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിതി കേന്ദ്രമാണ് ജിംനേഷ്യത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി . രാധാമണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എസ്. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. . ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് .എം .ഇക്ബാൽ , ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവിമോഹൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീകല, ഗ്രാമപഞ്ചായത്തംഗം രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി എ .ഷാനവാസ് നിർമ്മിതികേന്ദ്രം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗീത തുടങ്ങിയവർ പങ്കെടുത്തു.