ഓച്ചിറ: തഴവ മഠത്തിൽ ബി.ജെ.എസ്.എം വി ആൻഡ് എച്ച്. എസ്.എസ് സ്ഥാപക മാനേജർ മഠത്തിൽ വാസുദേവൻ പിള്ള അനുസ്മരണത്തിന്റെ ഭാഗമായി തഴവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കമ്പ്യൂട്ടർ ലാബ് സമർപ്പിക്കുന്നതിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ചരമവാർഷിക പരിപാടികൾ ഒഴിവാക്കിയാണ് പകരം ആരോഗ്യ കേന്ദ്രത്തിന് സഹായം നൽകാൻ തീരുമാനിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ആനിപൊൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാഞ്ചജന്യം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സലിം അമ്പീത്തറ, ആർ. അമ്പിളിക്കുട്ടൻ, പാവുമ്പാ സുനിൽ, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് വാര്യത്ത്, പഞ്ചായത്ത് സെക്രട്ടറി സി. ജനചന്ദ്രൻ, മഠത്തിൽ ബി. ജെ. എസ്. എം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഉണ്ണികൃഷ്ണപിള്ള, ഫൗണ്ടേഷൻ ഭാരവാഹികളായ അനിൽ വയ്യങ്കര, അനൂപ് രവി, ശ്രീലക്ഷ്മി, മെഡിക്കൽ ഓഫീസർ ഡോ. സംഗീത, മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം പബ്ലിക് ഹെൽത്ത് നഴ്സസ് സൂപ്പർവൈസർ എസ്. ശർമ്മിള തുടങ്ങിയവർ പങ്കെടുത്തു. രാവിലെ മഠത്തിൽ സ്കൂളിൽ നടന്ന അനുസ്മരണ ചടങ്ങിൽ മഠത്തിൽ വാസുദേവൻ പിള്ളയുടെ ഭാര്യയും സ്കൂൾ മാനേജരുമായ എൽ. ചന്ദ്രമണി ദീപം തെളിയിച്ചു. പൂർവ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. എസ്. സദാശിവൻ, സുൽത്താൻ പിള്ള, എം.എസ് ഷൗക്കത്ത്, ഡി. എബ്രഹാം, ബാവിസ് വിജയൻ എന്നിവർ നേതൃത്വം നൽകി.