laptop
പോളിയോ ബാധിച്ച് അരയ്ക്ക് കീഴ്പോട്ട് രണ്ടു കാലുകളും തളർന്നു പോയ അക്ഷയ്ക്ക് ഡോ. നായേഴ്സ് ആശുപത്രി ഡയറക്ടറും കൊല്ലം സേവാഭാരതിയുടെ പ്രസിഡന്റുമായ ഡോ. മോഹൻനായർ, സെക്രട്ടറി അഡ്വ. വേണുഗോപാൽ, ആർ.എസ്.എസ് കൊല്ലം നഗർ ബദ്ധിക്ക് ശിക്ഷൺ പ്രമുഖ് ദേവദാസ് എന്നിവർ ചേർന്ന് ലാപ്ടോപ്പ് നൽകുന്നു

കൊല്ലം : ജനിച്ച് 7 മാസത്തിനുള്ളിൽ പോളിയോ ബാധിച്ച് അരയ്ക്ക് കീഴ്പോട്ട് രണ്ടു കാലുകളും തളർന്നു പോയ ഉളിയക്കോവിൽ മാതൃകാ നഗർ 87ലെ വിജയകുമാറിന്റെ മകൻ അക്ഷയ്ക്ക് സേവാഭാരതി ലോപ്ടോപ് സമ്മാനിച്ചു. ഇ ഫോൺ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ്, ചിത്രരചന എന്നിവ ചെയ്യുന്ന കലാകാരനാണ് അക്ഷയ്. നീരാവിൽ സ്കൂളിൽ നിന്ന് പ്ലസ്ടു മികച്ച മാർക്കോടെ വിജയിച്ച് ഫാത്തിമ മാതാ കോളേജിൽ ബി.കോമിന് അഡ്മിഷൻ ലഭിച്ചിട്ടും ക്ലാസിൽ പോകാനാകാത്തതിനാൽ അക്ഷയ്ക്ക് തുടർപഠനം നിറുത്തേണ്ടി വന്നു. ഡോ. നായേഴ്സ് ആശുപത്രി ഡയറക്ടറും കൊല്ലം സേവാഭാരതിയുടെ പ്രസിഡന്റുമായ ഡോ. മോഹൻനായർ, സെക്രട്ടറി അഡ്വ. വേണുഗോപാൽ, ആർ.എസ്.എസ് കൊല്ലം നഗർ ബദ്ധിക്ക് ശിക്ഷൺ പ്രമുഖ് ദേവദാസ് എന്നിവർ അക്ഷയുടെ വീട്ടിലെത്തിയാണ് ലോപ്പ്ടോപ്പ് നൽകിയത്. ഇനി അക്ഷയ്ക്കാവശ്യം പരസഹായമില്ലാതെ സഞ്ചരിക്കാനാകുന്ന ഇലക്ട്രിക് വീൽച്ചെയറാണ്.