കൊല്ലം : ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാമെത്രാസനം കൊല്ലത്തു രൂപംകൊണ്ടത്തിന്റെ 691-ാം വാർഷികം കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ഒ.ബി.സിചവറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തികുളങ്ങര വിമലഹൃദയ ശരണ്യാ കോൺവെന്റിലെ അന്തേവാസികൾക്ക് അന്നദാനം നടത്തിയാണ് വാർഷികാഘോഷം നടത്തിയത്. പരിപാടികളുടെ ഉദഘാടനം ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ജില്ലാ ചെയർമാൻ അഡ്വ. ഷേണാജി നിർവഹിച്ചു. ജില്ലാജനറൽ സെക്രട്ടറിമാരായ ബൈജു പുരുഷോത്തമൻ, അബ്ദുൽ വഹാബ്, ബ്ലോക്ക് പ്രസിഡന്റ് കെ.ജെ. യേശുദാസ്, ഷാജി പീറ്റർ, ഗോപി മേനാമ്പള്ളി എന്നിവർ സംസാരിച്ചു. അൻസിൽ പൊയ്ക അദ്ധ്യക്ഷത വഹിച്ചു.