wheel
കേരളാ റൂറൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹസേന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ചലന വൈകല്യം അനുഭവിക്കുന്നവർക്കുള്ള വീൽ ചെയർ വിതരണം

കരുനാഗപ്പള്ളി: കേരളാ റൂറൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹസേന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്നേഹചലനം പദ്ധതിയിലൂടെ കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ചലന വൈകല്യം അനുഭവിക്കുന്ന 30 ഒാളം പേർക്ക് വീൽ ചെയറുകൾ വിതരണം ചെയ്തു.

പ്രസ് ക്ലബ് പ്രസിഡന്റ് ബിജു പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.ആർ.ഡി.എ ചെയർമാൻ അഡ്വ. എം ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. ഡോ. അനിൽ മുഹമ്മദ് പദ്ധതി വിശദീകരിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ മൂന്ന് ഘട്ടങ്ങളിലായി നൂറോളം പേർക്ക് സഹായം എത്തിക്കും. പദ്ധതിയുടെ ഭാഗമായി ഡോ. പ്രിയയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.

നേരത്തെ 13 ഗുണഭോക്താക്കൾക്ക് വീടുകളോട് ചേർന്ന് കക്കൂസുകൾ നിർമ്മിച്ച് നൽകിയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ഡോ. അനൂപ് കൃഷ്ണൻ, ഒാച്ചിറ ടൗൺ പള്ളി ഇമാം അബ്ദുള്ള മൗലവി, യജ്ഞാചാര്യൻ കുടജാദ്രി അനിൽകുമാർ, റെജി.എസ്.തഴവ, പി.കെ.ഷാ, മെഹർഖാൻ ചേന്നല്ലൂർ, അബ്ബാ മോഹൻ, വിജയൻ ഉണ്ണിത്താൻ തുടങ്ങിയവർ വീൽചെയറുകൾ കൈമാറി.

ചടങ്ങിൽ നൗഫൽ പുത്തൻപുരയ്ക്കൽ, രാധാകൃഷ്ണപിള്ള, ഉത്രാടം സുരേഷ്, സൂബി കൊതിയൻസ്, നിസാർ ആണോലിൽ, നവാസ് കല്ലേലി ഭാഗം എന്നിവർ സംസാരിച്ചു.