കൊട്ടാരക്കര: ഇഞ്ചക്കാട് പള്ളിക്കൽ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. ഇഞ്ചക്കാട് എൽ.പി.സ്കൂൾ ജംഗ്ഷനിൽ നിന്ന് അങ്കണവാടി,​ ഗുരുമന്ദിരം, വഴി പെരുങ്കുളം കിഴക്ക് മഹാവിഷ്ണു നാഗരാജ ക്ഷേത്രത്തിനു സമീപം അവസാനിക്കുന്ന റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് 20 വർഷത്തോളമായി. ടാറും മെറ്റലും ഇളകി കുണ്ടും കുഴിയുമായ ഈ റോഡിലൂടെ കാൽനട യാത്ര പോലും ദുസഹമാണ്. മൈലം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് പഞ്ചായത്ത് അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച് ഇഞ്ചക്കാട് സിംഫണി വാട്ട്സ് അപ്പ് കൂട്ടായ്മയുടെ നേതൃത്വത്താൽ നാട്ടുകാർ ഒപ്പിട്ട നിവേദനം അധികൃതർക്കു നൽകി.