പുനലുർ: മഴയെ തുടർന്ന് ആര്യങ്കാവ് വില്ലേജിലെ അച്ചൻകോവിലിൽ നാല് വീടുകൾക്ക് നാശം സംഭവിച്ചു. ഇടമണിൽ വീടിനോട് ചേർന്ന പാർശ്വഭിത്തിയിടിഞ്ഞു പോയി.ആര്യങ്കാവ് വില്ലേജിലെ അച്ചൻകോവിൽ അമ്പാടി ഭവനിൽ ശിവൻ പിളള, അച്ചൻകോവിൽ ബ്ലോക്ക് നമ്പർ-20ൽ പുഷ്പ ലത,ബ്ലോക്ക് നമ്പർ 36-ൽ സുനിത ഉണ്ണി, ബ്ലോക്ക് നമ്പർ53-ൽ മഞ്ജു കുഞ്ഞുമോൻ എന്നിവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്. ഇടമൺ ഹൈസ്കൂളിന് സമീപത്ത് വീടിനോട് ചേർന്ന് മൺചാക്ക് ഉപയോഗിച്ച് നിർമ്മിച്ച പാർശ്വഭിത്തി ഇടിഞ്ഞ് താഴ്ചയിലേക്ക് വീണത് താമസക്കാർക്ക് ഭീക്ഷണിയായി മാറി. ഇന്നലെ പകൽ മഴ കുറഞ്ഞെങ്കിലും സന്ധ്യയോടെ ശക്തമായി . ഇത് കാരണം പകൽ നാശ നഷ്ടങ്ങൾ ഒഴുവായി. കല്ലടയാറിന് പുറമെ തോടുകളും, താഴ്ന്ന പ്രദേശങ്ങളിലും മഴ വെളളം കയറി നിറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ കൃഷി വിളകൾക്ക് വ്യാപകമായ നാശം സംഭവിച്ചിട്ടുണ്ട്.