അഞ്ചാലുംമൂട് : സ്വർണക്കള്ളക്കടത്ത് കേസിന് കൂട്ടുനിന്ന പിണറായി സർക്കാർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സിയുടെ സേവ് കേരള സ്പീക്ക് അപ് കാമ്പയിന്റെ ഭാഗമായുള്ള രണ്ടാംഘട്ട സമരം അഞ്ചാലുംമൂട്ടിലെ കോൺഗ്രസ് ഭവനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജിത്തികുമാർ ഉദ്‌ഘാടനം ചെയ്തു. രാവിലെ 9ന് ആരംഭിച്ച സത്യാഗ്രഹ സമരത്തിന് സ്റ്റോക്ക് കോൺഗ്രസ് പ്രസിഡന്റ് കുഴിയം ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി, കോയിവിള രാമചന്ദ്രൻ, കെ. സുരേഷ് ബാബു, മോഹൻ പെരിനാട്, ഓമന കുട്ടൻപിള്ള, എ.ആർ. മോഹൻ ബാബു, ബി. അനികുമാർ, ജെ. അനിൽ കുമാർ, ചെറുകര രാധാകൃഷ്ണൻ, സായി ഭാസ്കർ, മദനൻ പിള്ള, വിജയകുമാർ, ഗോപകുമാർ, കുരീപ്പുഴ ജോർജ്, യശോധരൻ പിള്ള, ജസ്റ്റിൻ കണ്ടച്ചിറ, കൊച്ചുകുട്ടൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ബാലചന്ദ്രൻ പിള്ള സ്വാഗതവും അഷ്ടമുടി നവാസ് നന്ദിയും പറഞ്ഞു.