കുണ്ടറ: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ചിറ്റുമല തെക്കേമുറി വിനോദ് ഭവനത്തിൽ വനിതയുടെ വീട് തകർന്നു. സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്. വൈകിട്ട് 6 മണിക്കാണ് സംഭവം. വീടിന്റെ മേൽക്കൂരയും ഒരു സൈഡിലെ ഭിത്തിയും പൂർണമായും തകർന്നുവീണു. വനിതയും അമ്മയും വനിതയുടെ മകളുമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. മഴ ശക്തമായതോടെ ഇവർ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് വേണ്ടി അപേക്ഷ നൽകിയെങ്കിലും അധികൃതർ പരിഗണിക്കുന്നില്ലെന്ന് വിനിതയുടെ അമ്മ രാധാമണി പറയുന്നു.