പുനലൂർ: വീണ്ടും കൊവിഡ് ഭീതിയിൽ. കരവാളൂരിലെ പത്രം ഏജന്റ് അടക്കം പുനലൂരിലും സമീപ പ്രദേശങ്ങളിലുമായി 15പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.വിദേശത്ത് നിന്നും വീട്ടിൽ ക്വാററന്റൈനിൽ കഴിഞ്ഞിരുന്ന പുനലൂർ നഗരസഭയിലെ നേതാജി വാർഡ് സ്വദേശിക്കും കരവാളൂർ പഞ്ചായത്തിലെ വല്ലാറ്റ് നെടുമലയിൽ പത്രം ഏജന്റിനും, ഭാര്യക്കും ഉൾപ്പടെ രണ്ട് കുടുംബത്തിലെ 7പേർക്കു കലയനാട്ട് നിന്നും തെന്മല പഞ്ചായത്തിലെ തേക്കുംകൂപ്പ് വാർഡിൽ വാടകക്ക് താമസമാക്കിയ 35കാരിയായ പച്ചക്കറി വ്യാപാരിക്കും കടുംബത്തിലെ 6പേർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.