img
മഴയിൽ നശിച്ച ഭാരതീപുരം വെള്ളില സരസ്വതി വിലാസത്തിൽ ഷൈനിന്റെ വാഴത്തോട്ടം

ഏരൂർ: രണ്ട് ദിവസം മുമ്പുണ്ടായ ശക്തമായ പേമാരിയിൽ ഭാരതീപുരം, വെള്ളില സരസ്വതി വിലാസത്തിൽ ഷൈനിന്റെ വാഴത്തോപ്പ് പൂർണമായും നശിച്ചു. ആയിരത്തോളം കുലച്ച വാഴകളാണ് ശക്തമായ പേമാരിയിൽ വീണത്. മാസങ്ങൾ നീണ്ട അദ്ധ്വാനമാണ് നിമിഷനേരം കൊണ്ട് പേമാരി തകർത്തെറിഞ്ഞതെന്ന് ഷൈൻ പറഞ്ഞു നാല് ലക്ഷത്തിലധികം രൂപയുടെ നഷ്ടം വന്നതായി കണക്കാക്കുന്നു. കുളത്തൂപ്പുഴ കൃഷി ഓഫീസർ തകർന്ന വാഴത്തോട്ടം സന്ദർശിച്ചു. മൂന്ന് പ്ലോട്ടുകളിലായി മൂവായിരത്തോളം വാഴകളാണ് ഷൈൻ കൃഷി ചെയ്തിരുന്നത്. ബാക്കി രണ്ടിടങ്ങളിലും നാശനഷ്ടം ബാധിച്ചിരുന്നില്ല.