കൊല്ലം: ശക്തമായ തിരമാലകളോടെ കടൽ കയറി കൊല്ലം ബീച്ച് മുങ്ങി. ഇന്നലെ രാത്രിയോടെയാണ് ബീച്ചിനെ കടൽ കവർന്നത്. കൊല്ലം തീരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി കടലാക്രമണം രൂക്ഷമാണ്. രാത്രി വൈകിയും മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വെള്ളം തിരിച്ച് വിടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടവും നഗരസഭയുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.