waste

 നേട്ടം കൈവരിക്കുന്നുവെന്ന് ശുചിത്വ മിഷൻ റിപ്പോർട്ട്

കൊല്ലം: ഖരമാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കാൻ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ ഉൾപ്പെടെ സ്ഥാപിച്ച് മാലിന്യ സംസ്‌കരണത്തിലും ശുചിത്വ പരിപാലനത്തിലും ജില്ല നേട്ടം കൈവരിച്ചതായി ശുചിത്വ മിഷൻ റിപ്പോർട്ട്.
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹരിത കർമ്മസേനകൾ രൂപീകരിച്ച് പരിശീലനം പൂർത്തിയാക്കി.

ജില്ലയിലെ 68 പഞ്ചായത്തുകൾ, നാല് നഗരസഭകൾ, കൊല്ലം കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഖരമാലിന്യങ്ങൾ ശേഖരിച്ച സംസ്‌കരിക്കുന്നതിനായി 81 മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ (എം.സി.എഫ്) സ്ഥാപിച്ചു. ജില്ലയിലെ 59 ഇടങ്ങളിൽ ഇത് സ്ഥിരം സംവിധാനമാണ്. പഞ്ചായത്തുകളിലെ എം.സി.എഫ് രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ രണ്ടാമതാണ് കൊല്ലം.

മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ: 785

പുനലൂർ നഗരസഭയിൽ മാത്രം: 200

''

മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ നഗരസഭകളിൽ കൂടുതലായി സ്ഥാപിക്കാൻ കഴിയാതെ പോയതിന് കാരണം സ്ഥല ലഭ്യത കുറവാണ്.

ജി.സുധാകരൻ,

ജില്ലാ ശുചിത്വമിഷൻ കോ ഓർഡിനേറ്റർ