കുടിവെള്ളം മുട്ടി പ്രദേശവാസികൾ
പരവൂർ: പൂതക്കുളം നെടുവള്ളിച്ചലിൽ കരയിലക്കുളം തോട് എല്ലാ വർഷവും പോലെ ഇത്തവണയും കര കവിഞ്ഞൊഴുകുകയാണ്. തോടിന് സമീപത്തെ നൂറോളം കുടുംബങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പ്രദേശത്തേ കിണറുകളിൽ തോട്ടിലെ മലിനജലമിറങ്ങുന്നതിനാൽ പ്രദേശവാസികളുടെ കുടിവെള്ളവും മുട്ടി.
കാലാകാലങ്ങളായി പിന്തുടരുന്ന പ്രശ്നം പരിഹരിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം പഞ്ചായത്തിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് പൂതക്കുളം നോർത്ത് മണ്ഡലം പ്രസിഡന്റ് ഷൈജു ബാലചന്ദ്രൻ പറഞ്ഞു.