പുനലൂർ:കനത്ത മഴയിൽ മരം ഒടിഞ്ഞ് വീടിന് മുകളിൽ വീണ് വയോധികയുടെ കണ്ണിന് പരിക്കേറ്റു.ചെമ്പനരുവി പുത്തൻ വീട്ടിൽ രത്നമ്മയുടെ (75) ഇടത് കണ്ണിനാണ് പരിക്കേറ്റത്. ഇവരെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ മേൽ കൂരയിലേക്ക് മരംവീണപ്പോൾ തകർന്ന ആസ്പ്പറ്റോസ് ഷീറ്റിന്റെ കഷണം കണ്ണിൽ തുളച്ച് കയറിയാണ് പരിക്കേറ്റത്. വീടിന് സമീപത്തെ ശൗചാലയത്തിനും കേടുപാടുകൾ സംഭവിച്ചു. ഇത് കൂടാതെ അച്ചൻകോവിൽ രാജേഷ് ഭവനിൽ രാജുവിന്റെ വീടിനും മരം വീണ് നാശം സംഭവിച്ചു.