polic
തെന്മല പഞ്ചായത്തിലെ തേക്കുംകൂപ്പ് വാർഡിലെ ഒരുകുടുംബത്തിലെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദേശിയ പാതയിൽ നിന്നും ആരംഭിക്കുന്ന ഇടമൺ-34- ആയിരനെല്ലൂർ പാത പൊലിസ് അടച്ച് പൂട്ടുന്നു.

പുനലൂർ:തെന്മല പഞ്ചായത്തിലെ തേക്കുംകൂപ്പ് വാർഡിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇടമൺ-34,​ ആയിരനെല്ലൂർ -വിളക്ക്പാറ പാത പൊലിസ് അടച്ചു പൂട്ടി. ഇത് കൂടാതെ സമീപത്തെ പവർഹൗസ് - ഉപ്പുകുഴി പാതയും, വാർഡിലെ ഇട റോഡും അടച്ച് പൂട്ടിയ പൊലിസ് നിയന്ത്രണം കർശനമാക്കി.ദേശിയ പാതയിൽ നിന്നും ആരംഭിക്കുന്ന ഇടമൺ-34ലും ആയിരനെല്ലൂർ പാലത്തിലുടെ കടന്ന് പോകുന്ന പാതയും ബാരിക്കോട് സ്ഥാപിച്ചാണ് അടച്ചത്. ഇടമൺ-34ൽ വാടകയ്ക്ക് താമസിച്ചുകൊണ്ട് പുനലൂർ നഗരസഭയിലെ കലയനാട്ട് പച്ചക്കറി വ്യാപാരം നടത്തി വന്ന 35കാരിക്കും കുടുംബാഗങ്ങൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാകാം രോഗം പകർന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇത് കണക്കിലെടുത്താണ് വാർഡിലെ പ്രധാന റോഡുകളും ഇട റോഡുകളും പൊലിസ് അടച്ച് പൂട്ടി നിയന്ത്രണം കർശനമാക്കിയത്. കൊവിഡ് ബാധിച്ച കുടുംബാഗങ്ങളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണെന്ന് തെന്മല എസ്.ഐ.ജയകുമാർ അറിയിച്ചു.