 
കൊല്ലം: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഞ്ചാലുംമൂട് ബ്ലോക്ക് പ്രസിഡന്റ് എസ്. ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കണ്ടച്ചിറ യേശുദാസ് മുഖ്യപ്രഭാഷണം നടത്തി.മങ്ങാട് മണ്ഡലം പ്രസിഡന്റ് കണ്ടച്ചിറ നെബിൻ നെൽസൺ സ്വാഗതം പറഞ്ഞു.
ദിലീപ്, ജോർജ്ജ് തോമസ്, അഡ്വ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.