mylakkad-camp
കൊല്ലം ഇത്തിക്കരയാറ് കരകവിഞ്ഞതിനെ തുടർന്ന് മൈലക്കാട് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലെ ദൃശ്യം

 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കൊല്ലം: തോരാതെ പെയ്യുന്ന മഴയിൽ ഇത്തിക്കര ആറ് കരകവിഞ്ഞു. ഇത്തിക്കര മൂഴിയിൽ, പ്ലാക്കാട് എന്നിവിടങ്ങളിലെ 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ആറ് 40 മീറ്ററോളം കരകവിഞ്ഞെത്തിയതോടെ മൂഴിയിൽ, പ്ലാക്കാട് ഭാഗങ്ങൾ വെള്ളപ്പൊക്കത്തിലായി. ഈ ഭാഗത്ത് ഏകദേശം അഞ്ച് അടി ഉയരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ആറിന്റെ തീരത്തുള്ള ഒറ്റപ്ലാംമൂട്, മുക്കുവൻതോട് ഭാഗങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

28 പേരെ മൈലാക്കാട് യു.പി.എസിലാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. മഴ ശക്തമായി തുടർന്നാൽ കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും.