thulasi-55

എഴുകോൺ: കാണാതായ ഗൃഹനാഥന്റെ മൃതദേഹം കൈതക്കോട്‌ തൊട്ടിൽ കണ്ടെത്തി. കൈതക്കോട്‌ ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപം സുധീഷ് ഭവനിൽ തുളസിയാണ് (55) മരിച്ചത്. മേശിരിയായ തുളസിയെ 7ന് വൈകിട്ട് മുതൽ കാണാതായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കൈതക്കോട്‌ പാലത്തിന്റെ അടിയിൽ നിന്ന് വൈകിട്ട് 5.30 ഓടെ മൃതദേഹം കണ്ടെത്തിയത്. വീടിന് മുന്നിലൂടെയാണ് തോട് ഒഴുകുന്നത്. കനത്ത മഴയിൽ കരകവിഞ്ഞൊഴുകുന്ന തോട്ടിൽ കാൽ വഴുതി വീണായിരുന്നു അപകടം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്കാരം കൊവിഡ് പരിശോധനയ്ക്ക്‌ ശേഷം. എഴുകോൺ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: സുജാത. മക്കൾ: സുധീഷ്, സുജിത്ത്.