അഞ്ചൽ: ചടയമംഗലത്തുവച്ച് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ യുവാവ് മരിച്ചു. ഇട്ടിവ പഞ്ചായത്തിൽ വയ്യാനം നസീർ മൻസിൽ പരേതരായ അബ്ദുൽ ഗഫൂറിന്റെയും നബീസാബീവിയുടെയും മകൻ നാസിമുദ്ദീനാണ് (42) മരിച്ചത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. മൃതദേഹം കൊവിഡ് ടെസ്റ്റിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.