കൊല്ലം: എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിൽ പ്രസവശുശ്രൂഷയ്ക്ക് അഡ്മിറ്റ് ചെയ്ത യുവതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെട്ടിക്കവല മൊട്ടവിള സ്വദേശിനിയായ 33 കാരിയ്ക്കാണ് പോസിറ്റീവായത്. 7ന് ആണ് യുവതിയെ ഇ.എസ്.ഐ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. അഡ്മിഷനുമായി ബന്ധപ്പെട്ട് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം ശനിയാഴ്ച രാത്രിയോടെയാണ് ലഭിച്ചത്. പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെ യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽപേർ സമ്പർക്കപ്പട്ടികയിൽ ഉണ്ടെന്നാണ് അധികൃതർ അറിയിച്ചത്.