കടയ്ക്കൽ: നിലമേൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമ്മിൾ സ്വദേശിയും മരിച്ചു. മതിര തെറ്റിമുക്ക് ശാന്തി ഭവനിൽ ബാബു - ശാന്തിനി ദമ്പതികളുടെ മകൻ ബിനീഷ് ബാബുവാണ് (25) മരിച്ചത്. കഴിഞ്ഞ 29ന് വൈകിട്ട് എം.സി റോഡിൽ നിലമേൽ ടൗണിന് സമീപം പുതുശേരിലായിരുന്നു അപകടം. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ വാഹനവും കുമ്മിൾ സ്വദേശികൾ സഞ്ചരിച്ച വാഹനവും കൂട്ടിയിടിച്ചായിരുന്നു അപകടം. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ തെറ്റിമുക്ക് സ്വദേശി സുനിൽകുമാർ (32) മരിച്ചിരുന്നു.