തഴവ: ബി.ജെ.പി തഴവ 7ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷണ കിറ്റ് വിതരണവും പഠനോപകരണ വിതരണവും ജില്ല സെക്രട്ടറി വെറ്റമുക്ക് സോമൻ ഉദ്ഘാടനം ചെയ്തു. വാർഡ് ഇൻചാർജ് വേണുഗോപാലാചാരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശരത് കുമാർ, നേതാക്കളായ ശങ്കരൻ കുട്ടി, രാധാകൃഷ്ണപിള്ള, പ്രഭാകരൻ പിള്ള, സുനിൽ, ഗോപി, രജിത്, കുശലൻ, മനോജ് യുവമോർച്ച നേതാക്കളായ ബിനു, വിശാഖ്, അരവിന്ദ്, രാകേഷ്, ഉണ്ണി കുട്ടൻ, മഹിളാ മോർച്ച പ്രസിഡന്റ് രേണുക ദേവി എന്നിവർ നേതൃത്വം നൽകി.