പത്തനാപുരം :പിറവന്തൂർ പഞ്ചായത്തിൽ മുള്ളുമല ആദിവാസി ഊരുകളിൽ റേഷൻ കാർഡ് ഇല്ലാതിരുന്നവർക്ക് ലഭ്യമായി. കൊവിഡ് 19 മായി ബന്ധപെട്ട് ആദിവാസി ഡെവലപ്മെന്റ് സൊസൈറ്റി കൊല്ലം ജില്ലയിലെ വിവിധ ആദിവാസി കോളനികളിൽ നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് കോളനികളിൽ മിക്ക ഊരിലും നിരവധി ആദിവാസി കുടുംബങ്ങൾക്കും റേഷൻകാർഡ് ഇല്ലെന്ന് അറിഞ്ഞത്. റേഷൻകാർഡ് ഇല്ലാതിരുന്നതിനാൽ ഇവർക്ക് കിട്ടേണ്ട പ്രധാനമന്ത്രിയുടെ സഹായ നിധി 1000രൂപ. മുഖ്യമന്ത്രിയുടെ ഭക്ഷൃധാന്യ കിറ്റ് , റേഷൻ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഇവർക്ക് കിട്ടിയിരുന്നില്ല. സൊസൈറ്റി പ്രസിഡന്റ് സന്തോഷ് മുള്ളുമലയുടെ നേതൃത്തത്തിൽ കൊല്ലം ജില്ലാ കളക്ടറെ കണ്ട് നിവേദനം നല്കി. തുടർന്ന് റേഷൻകാർഡ് ഇല്ലാത്ത എല്ലാ ആദിവാസി കുടുംബ ങ്ങൾക്കും ആധാറും റേഷൻകാർഡും നൽകുവാൻ തീരുമാനമായി. ആധാർ പോയിട്ട് ഒരു രേഖകൾ പോലും ഇല്ലാത്ത നിരവധി ആദിവാസികൾ ഇപ്പോഴുംകോളനികളിൽ ഉണ്ട്. പലർക്കും ജനിച്ചവർഷം പോലും അറിയില്ല. ആധാർ ഉൾപ്പെടെ ഉള്ള രേഖകൾ ഉള്ള ഇരുപതോളം കുടുംബങ്ങൾക്ക് റേഷൻകാർഡ് അനുവദിച്ചു. ആദിവാസി മേഖലയിൽ ഇനിയും റേഷൻ കാർഡ് ഇല്ലാത്തവർക്ക് ലഭ്യമാകുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന്
ആദിവാസി ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് മുള്ളു മല ആവശ്യപ്പെട്ടു.