കരുനാഗപ്പള്ളി: ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റിയുടെ പരിധയിൽ വരുന്ന സുനാമി പുനരധിവാസ കോളനികളിലെ മത്സ്യത്തൊഴിലാളികൾക്കാണ് ആനുകൂല്യങ്ങൾ നൽകി.യത്. ഇരുന്നൂറോളം കുടംബങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കെ.പി.പി.സി ജനറൽ സെക്രട്ടറി സി.ആർ.മഹേഷ് വിതരണം ചെയ്തു. കെ.എം.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ജി.ലീലാകൃഷ്ണൻ , യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇർഷാദ് ബഷീർ, മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദേവദാസ്, ബിനിഅനിൽ , രഞ്ജിത്ത് കരിച്ചാലിൽ , യൂസഫ് കുഞ്ഞ് കൊച്ചയ്യത്ത്, സുധീശൻ എന്നിവർ പ്രസംഗിച്ചു.