cat

ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിലെ ജോലിയിൽ നിന്നും ലോർഡ് പാമെർസ്റ്റോൺ വിരമിക്കുന്നു. നാലര വർഷത്തെ സേവനത്തിന് ശേഷമാണ് ഈ മാസം ജോലി അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ലോർഡ് പാമെർസ്റ്റോൺ ആരെന്നല്ലേ.., അതൊരു പൂച്ചയാണ്.

വിദേശകാര്യ വകുപ്പ് ഓഫീസിൽ എലി ശല്യം രൂക്ഷമായതോടെ, പെർമനന്റ് അണ്ടർ സെക്രട്ടറിയും ഡിപ്ലോമാറ്റിക് സർവീസസ് മേധാവിയുമായ സർ സൈമൺ മക്‌ഡൊണാൾഡാണ് പാമെർസ്റ്റോണിനെ ഓഫീസിലേക്ക് കൊണ്ടുവരുന്നത്. ബാറ്റർസീയിലെ അനിമൽ ഷെൽട്ടറിൽ നിന്നാണ് പാമെർസ്റ്റോണിനെ 2016ൽ സൈമൺ വിദേശകാര്യ സർവീസിലെ ജോലിക്കെടുക്കുന്നത്. നൂറുകണക്കിന് പൂച്ചകളിൽ നിന്നാണ് പാമെർസ്റ്റോണിനെ സൈമൺ മക്‌ഡൊണാൾഡ് തിരഞ്ഞെടുത്തത്. വിദേശകാര്യ വകുപ്പിലെ ചീഫ് പൂച്ചയായി ലോർഡ് പാമെർസ്റ്റോൺ മാറി. സ്വന്തമായി ട്വിറ്റർ പേജൊക്കെയുണ്ട് കക്ഷിക്ക്. പാമെർസ്റ്റോണിന്റെ വിരമിക്കലിൽ സോഷ്യൽ മീഡിയയിൽ നിരാശ രേഖപ്പെടുത്തി നിരവധി സന്ദേശങ്ങളാണ് എത്തുന്നത്.