village
പുനലൂർ വില്ലേജ് ഓഫീസിൽ അനുഭവപ്പെട്ട ജന തിരക്ക്

പുനലൂർ: വില്ലേജ് ഓഫീസിലെ വൻ ജനതിരക്ക് ഒഴിവാക്കാൻ ഒടുവിൽ പൊലീസ് ഇടപെട്ടു. ലൈഫ് പാർപ്പിട പദ്ധതിയിൽ അപേക്ഷകൾ നൽകാനാവശ്യമായ രേഖകൾ വാങ്ങാനെത്തിയവരുടെ തിരക്കാണ് ഇന്നലെ പുനലൂർ വില്ലേജ് ഓഫീസ് പരിസരത്ത് അനുഭവപ്പെട്ടത്. വില്ലേജ് ഓഫീസിൽ എത്തുന്നവർക്കായി മുറ്റത്ത് രണ്ട് മീറ്റർ വീതം അകലത്തിൽ നിൽക്കാൻ ഉദ്യോഗസ്ഥർ കളം വരച്ചു നൽകിയിരുന്നു. എന്നാൽ 11 മണിയോടെ ജന തിരക്ക് വർദ്ധിച്ചു. ഇത് കാരണം സാമൂഹിക അകലം പാലിക്കാൻ കഴിയാതെ ഓഫീസിന്റെ മുറ്റം നിറയെ അപേക്ഷകരെ കൊണ്ട് നിറഞ്ഞു.ഇത് കണക്കിലെടുത്ത് റവന്യൂ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് അപേക്ഷകരെ ടോക്കൺ നൽകി മുൻഗണന ക്രമത്തിൽ ഓഫീസിലേക്ക് കയറ്റി വിടുകയും ഇടപാടുകാർക്ക് പൊലീസ്കാർ തന്നെ നേരിട്ടു അപേക്ഷ ഫോറങ്ങൾ വിതരണം ചെയ്തു.