jose

ശാസ്താംകോട്ട: പള്ളിക്കലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. പോരുവഴി പ്ലാവിള കിഴക്കതിൽ ജോസഫാണ് (76) മരിച്ചത്. ശാസ്താംകോട്ട അഗ്നിശമന സേനയുടെ സ്കൂബാ ഡൈവിംഗ് സംഘമാണ് തെങ്ങമം പാലത്തിന് സമീപത്ത് നിന്ന് ഇന്നലെ രാവിലെ 11.30 ഓടെ മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച രാത്രി ചാത്താകുളം ഭാഗത്താണ് ഒഴുക്കിൽ പെട്ടത്. ഭാര്യ: ജാനകി. മകൻ: പ്രകാശ് ജോസഫ്.