കൊല്ലം: വിദ്യാർത്ഥികൾക്കായി സിറ്റി പൊലീസ് ഓൺലൈനിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസിൽ സംവദിക്കാനെത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരിഡിൻ, സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ എന്നിവർ കുട്ടികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകി.
കൊല്ലം സിറ്റി പരിധിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പത്ത് മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് ക്ലാസിൽ പങ്കാളികളായത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനന്തസാധ്യതകൾ പങ്കുവെക്കാനായി ക്ലാസിൽ നൂറോളം കുട്ടികൾ പങ്കെടുത്തു.