പുനലൂർ: പുനലൂരിലും സമീപ പ്രദേശങ്ങളിലും 15 പേർക്ക് കൂടി വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു.പുനലൂർ നഗരസഭയിലെ നെല്ലിപ്പള്ളിയിൽ 9പേർക്കും, പത്തേക്കർ വാർഡിൽ 2 പേർക്കും, കോമളംകുന്ന് വാർഡിൽ ഒരാൾക്കും തെന്മല പഞ്ചായത്തില തേക്കുംകൂപ്പ് വാർഡിൽ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.രണ്ട് ദിവസം മുമ്പ് കരവാളൂർ പഞ്ചായത്തിലെ വല്ലാറ്റിൽ രണ്ട് കുടുംബത്തിലെ 7പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇവരുടെ ബന്ധുക്കൾക്കാണ് നെല്ലിപ്പള്ളിയിൽ ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.തൂത്തുക്കുടിയിൽ നിന്നും പത്തേക്കറിൽ താമസിച്ച് വന്ന അമ്മക്കും മകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തെന്മല പഞ്ചായത്തിലെ തേക്കുംകൂപ്പ് വാർഡിൽ രണ്ട് ദിവസം മുമ്പ് ഒരു കുടുംബത്തിലെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇവരുടെ അയൽവാസിയായ 22കാരനും 20കാരിയായ സഹോദരിക്കും ആറ്റ്കടവ് സ്വദേശിനിയായ 31കാരിക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
തേക്കുംകൂപ്പ് വാർഡിലെ ഇടമൺ-34ൽ വാടകക്ക് തമാസിച്ച് കെണ്ട് കലയനാട്ട് പച്ചക്കറി വൽപ്പന നടത്തി വന്ന 35കാരിക്ക് കഴിഞ്ഞ ആഴ്ചയിൽ രോഗം സ്ഥിരീകരിച്ചിരുന്നു.ഇവരുമായി സമമ്പർക്കം പുലർത്തിയ ഭർത്താവ് ഉൾപ്പടെ കുടുംബത്തിലെ ആറ് പേർക്കും സമ്പർക്കം കൊണ്ടാണ് രണ്ട് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇവരുമായി സമ്പർക്കംപുലർത്തിയതിനെ തുടർന്നാവാം അയൽ വാസികളായ സഹോദരങ്ങൾക്കും രോഗം സ്ഥികരീകരിച്ചതെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.പുനലൂർ നഗരസഭയിലെ കോമളംകുന്ന് വാർഡിൽ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച കണ്ണൻ ചെട്ടിയാർക്ക്(60) കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രത്യേക വാർഡിൽ ചികിത്സയിൽ കഴിഞ്ഞു വന്ന ഇയാളെ പരിചരിച്ച ഭാര്യക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.