കൊട്ടാരക്കര: കൊവിഡ് ഭീതിയിൽ ജില്ലയിൽ മുന്നിൽ നിന്നിരുന്ന കൊട്ടാരക്കര ഇപ്പോൾ ഏറെക്കുറെ ആശങ്ക ഒഴിഞ്ഞ മട്ടിലാണ്. പുതിയ കേസുകൾ രേഖപ്പെടുത്തിയിട്ടില്ല: ഇന്നലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടത്തിയ 80 ഓളം പേരുടെ ആന്റിജൻ ടെസ്റ്റിൽ മുഴുവൻ. നെഗറ്റീവായിരുന്നു. ഏറ്റവുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്തിരുന്ന കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ്, വെട്ടിക്കവല, തലച്ചിറ തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോൾ സുരക്ഷിതമായിട്ടുണ്ട്. രണ്ടു തവണ.കണ്ടയ്ൻമെന്റ് സോണായി പ്രഖ്യപിക്കുകയും കടുത്ത നിയന്ത്രണങ്ങൾ പാലിക്കുകയും ചെയ്തത് രോഗവ്യാപനത്തെ തടഞ്ഞു. ടൗണിലെ പബ്ലിക് മാർക്കറ്റും സൂപ്പർ മാർക്കറ്റും അടച്ചിട്ടു.രണ്ടു തവണ കെ.എസ്.ആർ.ടി. സി. ഡിപ്പോയും ഒരു തവണ കൊട്ടാരക്കര പൊലീസ് സ്റ്റേഷൽ പോലും അടച്ചിട്ടു
നീണ്ട നാളുകൾക്കു ശേഷം ഇന്നലെ മുതൽ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി.
ഡിപ്പോയിൽ നിന്നും മുഴുവൻ സർവീസുകളൂം ആരംഭിച്ചു.ചെയിൻ സർവീസുകളായ കൊട്ടാരക്കര ഓയൂർ പാരിപ്പള്ളി, മൈലം പട്ടാഴി, വെട്ടിക്കവല ചക്കുവരയ്ക്കൽ പെട്ടിക്കവല കോക്കാട്, കൊട്ടാരക്കര കൊല്ലം, കൊട്ടാരക്കര ആയൂർ, പുത്തൂർ ശാസ്താംകോട്ട കരുനാഗപ്പള്ളി, നെല്ലിക്കുന്നം ചെപ്ര, ഏനാത്ത് അടൂർ, കൊട്ടാരക്കര പുനലൂർ തുടങ്ങി ബൈറൂട്ടുകളിലോടുന്ന സർവീസുകൾ പോലും ആരംഭിച്ചു.പൊതു ഗതാഗതം തീരെ ഇല്ലാതിരുന്നതിനാൽ സാധാരണക്കാർ യാത്ര തന്നെ ഒഴിവാക്കിയിരുന്നു.
കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ വളരെ കുറച്ച് ആളുകളെ എത്തുന്നുള്ളു എന്നതും ആശ്വാസകരമാണ്. തത്ക്കാലം ഇവിടെ എത്തുന്നവരെ വാളകം മേഴ്സി ഹോപ്പിറ്റലിനോടു ചേർന്നുള്ള സെന്ററിലേക്കു മാറ്റുകയാണ്. കൊട്ടാരക്കരയിലെ കൊവിഡ് പ്രഥമചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തെ തുടർന്നുണ്ടായ ആശങ്കയും മാറി.ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത നഗരസഭ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചടങ്ങിനെത്തിയ ഉദ്ഘാടക അഡ്വ.ഐഷാ പോറ്റി.എം.എൽ.എയും കൗൺസിലർമാർ ഉൾപ്പടെ നാൽപ്പത്തിരണ്ടു പേർ നിരീക്ഷണത്തിലായിരുന്നു. ആന്റിജൻ പരിശോധനയിൽ മുഴുവൻ പേർക്കും നെഗറ്റീവായിരുന്നു.ഈ പശ്ചാത്തലത്തിൽ കൊട്ടാരക്കരയിലെ പബ്ലിക് മാർക്കറ്റ് ഉൾപ്പടെയുള്ളവ തുറക്കുന്നതിനെ കുറിച്ച് അഡ്വ.പി.അയിഷാ പോറ്റിയുടെ അദ്ധ്യക്ഷതയിൽ ആലോചന യോഗം ചേർന്നു.