kmml
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെ.എം.എം.എല്ലിന്റെ ഒന്നാംഘട്ട സംയോജിത നെൽകൃഷിയുടെ വിളവെടുപ്പ് കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ചന്ദ്രബോസ് നിർവഹിക്കുന്നു

ചവറ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് നടപ്പാക്കിയ തളിർ സമഗ്ര കാർഷിക സുസ്ഥിര പുരോഗമന പദ്ധതിയുടെ ഒന്നാംഘട്ട സംയോജിത നെൽകൃഷി വിളവെടുപ്പ് നടന്നു. കേരള കാർഷിക സർവകലാശാലയുടെ ഓണാട്ടുകര റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ നിന്ന് വികസിപ്പിച്ചെടുത്ത 90 ദിവസം മൂപ്പുള്ള ഓണം ഇനമാണ് കെ.എം.എം.എല്ലിന്റെ മണ്ണിൽ നൂറുമേനി വിളവെടുത്തത്. ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിച്ച നെല്ല് തളിർ എന്ന കെ.എം.എം.എൽ. ബ്രാൻഡിൽ അരി ആക്കുകയാണ് ലക്ഷ്യം. വിളവെടുപ്പിന്റെ ഉദ്ഘാടനം കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ചന്ദ്രബോസ് നിർവഹിച്ചു. ചടങ്ങിൽ കമ്പനിയുടെ ജനറൽ മാനേജർ വി. അജയകൃഷ്ണൻ, യൂണിറ്റ് തലവൻ ജി. സുരേഷ് ബാബു, എച്ച്.ഒ.ഡി എൻ.കെ. അനിൽകുമാർ, അഗ്രികൾച്ചറൽ നോഡൽ ഓഫീസർ എ.എം. സിയാദ്, എം.എസ് യൂണിറ്റ് മേധാവി ജി. കാർത്തികേയൻ, വിജിലൻസ് സെക്യൂരിറ്റി സൂപ്രണ്ട് പ്രസന്നൻ നായർ, ട്രേഡ് യൂണിയൻ നേതാക്കളായ എ.എ. നവാസ്, ആർ. ജയകുമാർ, എം. മനോജ് മോൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.ആർ. ബിനേഷ്, അഗ്രികൾച്ചർ കമ്മിറ്റി അംഗങ്ങളായ ഡി. ധനേഷ്, ശ്രീജിത്ത്, ആർ. അനൂപ്, സജിത്ത് മോൻ, കമ്പനി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.