ela
ആനക്കോട്ടൂർ ഓലിക്കൽ ഭാഗത്തെ കൃഷി നാശം സംഭവിച്ച ഏല.

കൊട്ടാരക്കര: ആനക്കോട്ടൂർ ഓലിക്കൽ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വലിയ തോട് തകർന്ന് ഏകദേശം നാലേക്കറോളം ഏലായിലെ കാർഷിക വിളകൾ നശിച്ചു. വാഴയും മരച്ചീനിയും പച്ചക്കറിയുമാണ് നശിച്ചത്. എട്ടുവർഷം മുമ്പ് വരെ ഈ ഏലായിൽ പത്തേക്കറോളം നെൽകൃഷി നടത്തായിരുന്നു.ഇതിനിടെ ഏലായിലൂടെ കെ.ഐ.പി യുടെ അണ്ടർ ഗ്രൗണ്ട് കനാൽ നിർമ്മിക്കുകയും പിന്നീട് കനാൽ റോഡു വരികയും ചെയ്തതോടെ എലായിലെ നീരൊഴുക്ക് തടസപ്പെടുകയും ചതുപ്പ് രൂപപ്പെടുകയും ചെയ്തു. പിന്നീട് കർഷക ഏലായിൽ പണകോരി കരകൃഷി നടത്തിവരികയായിരുന്നു ആ കൃഷിയാണ് പേമാരിയിലും കാറ്റിലും നശിച്ചത്. തകർന്നു കിടക്കുന്ന .ഏലാതോട് സൈഡു കെട്ടി സംരക്ഷിച്ചാൽ നെൽകൃഷി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് കർഷകർ പറയുന്നു. അതിന് പഞ്ചായത്തോ കൃഷി വകുപ്പോ തയ്യാറാകണമെന്ന് പ്രദേശത്തെ നെൽ കർഷകർ ആവശ്യപ്പെട്ടു.