കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ചതോടെ ചെമ്മാംമുക്ക് വഴിയുള്ള ഗതാഗതം രണ്ടാഴ്ചയായി മുടങ്ങി. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഇവിടെ ജോലികൾ തുടങ്ങിയത് അതിന് പിന്നാലെ അയത്തിൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് നേരിട്ട് കർബല റോഡിലേക്ക് കടക്കാൻ കഴിയാതെയായി.
ക്രിസ്തുരാജ് സ്കൂളിന് മുന്നിൽക്കൂടി ശാരദാമഠം വഴി മാത്രമേ ഇപ്പോൾ അയത്തിലിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് കർബലയിൽ എത്താനാകൂ. പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ സമയബന്ധിതമായി വേഗത്തിൽ പൂർത്തീകരിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.