wed

ആറ്റിങ്ങൽ: കൊല്ലത്തുകാരുടെ ആഘോഷങ്ങളെ മനോഹരമാക്കിയ വെഡ്‌ലാൻഡ് വെഡ്ഡിംഗ്സിന്റെ രണ്ടാമത്തെ ഷോറൂം ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചു. നാല് നിലകളിൽ അരലക്ഷം സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയ ആറ്റിങ്ങലിലെ ഏറ്റവും വലിയ വസ്ത്രശേഖരമായ വെഡ്‌ലാൻഡ് വെഡ്ഡിംഗ്‌സിന്റെ ഓൺലൈൻ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ദുൽഖർ സൽമാൻ നിർവഹിച്ചു.

അടൂർ പ്രകാശ് എം.പി, ബി.സത്യൻ എം.എൽ.എ, ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ്, ബി.ജെ.പി സംസ്ഥാന സമിതി അംഗം ഡോ. തോട്ടക്കാട് ശശി, ആറ്റിങ്ങൽ ആരോഗ്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു എന്നിവർ ഓരോ ഫ്ലോറിന്റെയും ഉദ്ഘാടനം നിർവഹിച്ചു. റവാബി ടവർ ന്റെ മാനേജിംഗ് ഡയറക്ടർ നസീർ ആദ്യവിൽപ്പന നടത്തി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ഉദ്ഘാടന നിമിഷങ്ങൾ 24 ന്യൂസ് ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്താൽ തത്സമയം സംപ്രേക്ഷണം ചെയ്തു. വെഡിംഗ് സാരീസിനും വെഡിംഗ് ലാച്ചക്കും വെഡിംഗ് ഗൗണിനും പ്രത്യേക വിഭാഗങ്ങളിൽ ആയിരക്കണക്കിന് കളക്ഷനാണ് ഉള്ളത്.

വരന്മാർക്കായി ഒരുക്കിയിട്ടുള്ള വിവാഹ സെക്ഷനിൽ സൂട്ടിന്റെയും ബ്ലേസർകളുടെയും ധാരാളം സെലക്ഷനുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി ഫാഷൻ വസ്ത്രങ്ങളും ഒരുക്കിയിരിക്കുന്നു.

ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി ഉപഭോക്താക്കളെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് ഷോപ്പിനുള്ളിൽ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. സാമൂഹിക അകലം പാലിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനായി ഷോപ്പിനുള്ളിൽ ക്രമീകരണം നടത്തിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ ട്രെയിനിംഗ് ലഭിച്ച സ്റ്റാഫുകളുടെ സേവനവും ലഭ്യമാണ്. ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി താത്കാലിക കാത്തിരിപ്പ് പന്തലും പുറത്ത് ഒരുക്കിയിട്ടുണ്ട്.