a
കബീർ

എഴുകോൺ : എഴുകോണിലെ ആക്രി കടയിൽ മോഷണം നടത്തിയ രണ്ട് പേരെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പെരുമ്പുഴ അമ്പിപൊയ്ക ഞാലിയോട് ലക്ഷംവീട് കോളനിയിൽ ബദറുദ്ദീൻ (47), കിളികൊല്ലൂർ മങ്ങാട് ചരുവിള പുത്തൻ വീട്ടിൽ കബീർ (48) എന്നിവരെയാണ് അറസ്റ്റുചെയ്തത്. മൈനാഗപ്പള്ളി സ്വദേശി ഷാജഹാന്റെ ഉടമസ്ഥതയിലുള്ള കല്ലുമ്പുറം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആക്രി കടയിലാണ് മോഷണം നടന്നത്. 10 ന്‌ രാത്രി പതിനേഴായിരം രൂപയും 40 കിലോ ചെമ്പും മോഷണം പോയിരുന്നു. എഴുകോൺ സി.ഐ ശിവപ്രകാശ്, എസ്.ഐ. ബാബുകുറുപ്പ്, എസ്.ഐ. ശിവശങ്കരപിള്ള, ഉണ്ണികൃഷ്ണപിള്ള, രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മുൻപും നിരവധി മോഷണ കേസുകളിൽ പ്രതികളായിട്ടുണ്ട്.