കൊല്ലം: നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ഇന്ന് ഉച്ചയ്ക്ക് 12 മുതൽ ഉപാധികളെ മത്സ്യബന്ധനത്തിന് അനുമതി. ഒറ്റ അക്ക നമ്പറിൽ അവസാനിക്കുന്ന വള്ളങ്ങളും ബോട്ടുകളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കങ്ങളുള്ള വള്ളങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് മത്സ്യബന്ധനത്തിന് അനുമതി. ഞയറാഴ്ച യാനങ്ങൾക്ക് കടലിൽ പോകാൻ അനുമതിയില്ല.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൊല്ലം ബീച്ചിൽ തുറക്കുന്ന കൗണ്ടറിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കാണ് കൊല്ലത്തെ ഹാർബറിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.സുഹൈർ അറിയിച്ചു.