paravur
പരവൂർ പെരുമ്പുഴ യക്ഷിക്കാവിന് സമീപം വീട് തകർന്ന നിലയിൽ

പരവൂർ: ശക്തമായ മഴയിൽ വീടിന്റെ മുൻഭാഗം ഇടിഞ്ഞുവീണു. പെരുമ്പുഴ യക്ഷിക്കാവിന് സമീപം പ്രശാന്ത് നിവാസിൽ പത്മാവതി അമ്മയുടെ വീടാണ് തകർന്നത്.

തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് വലിയൊരു ശബ്ദത്തോടെ വീട് ഇടിഞ്ഞുവീണത്. വീടിനുള്ളിൽ താമസക്കാർ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് വേഗം പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല.

വീട് തകർന്നതോടെ എല്ലാ ഭാഗത്തും വൈദ്യുതി പ്രവാഹം ഉണ്ടായി. ഉടൻ കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. ഏതുനിമിഷവും ബാക്കിയുള്ള ഭാഗവും നിലം പതിക്കുന്ന സ്ഥിതിയിലാണ്.