paravur
കുറുമണ്ടൽ കളരി ക്ഷേത്രത്തിന് സമീപം വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ

പരവൂർ: വീടിന്റെ മേൽക്കൂര തകർന്ന് വീണ് അമ്മയ്ക്കും മകനും പരിക്ക്. കുറുമണ്ടൽ കളരി ക്ഷേത്രത്തിന് സമീപം ആയന്റഴികത്ത് ശ്രീകാന്തിന്റെ വീടാണ് ഇന്നലെ രാത്രി 10.15ഓടെ തകർന്നത്.

ശ്രീകാന്തും മാതാവ് മീനാക്ഷിഅമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ മേൽക്കൂര തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരെത്തി ശ്രീകാന്തിനെയും മാതാവിനെയും നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഴയ കെട്ടിടവും പുതിയ കെട്ടിടവും ചേർന്നുള്ള വീടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ബലക്ഷയം സംഭവിച്ചതാണ് വീട് തകർന്ന് വീഴാൻ കാരണമായതെന്ന് ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു.