കൊല്ലം: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് മുൻമന്ത്രി ഷിബു ബേബി ജോൺ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇതിനുള്ള രേഖകൾ കൈയിലുണ്ട്. 2019 ജൂണിൽ ചീഫ് സെക്രട്ടറി ഭരണാനുമതി നൽകിയ പദ്ധതികളിൽ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമ്മാണവുമുണ്ട്. 13 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. റെഡ് ക്രസന്റ് 20 കോടി നൽകി. നാലരക്കോടിയുടെ ആശുപത്രി സമുച്ചയം കൂടി വന്നിട്ടുണ്ട്. ബാക്കിയുള്ള രണ്ട് കോടി രൂപ കാണാനില്ല.
നഗരസഭയുടെ സ്ഥലം ലൈഫ് മിഷന് കൈമാറി. മുനിസിപ്പാലിറ്റി നേരിട്ടാണ് സ്ഥലം കൈമാറിയതെങ്കിൽ കരാറുണ്ടാക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച വിശദമായ അന്വേഷണം വേണം. ഐ.ടി വകുപ്പുമായി ബന്ധപ്പെട്ട ജോലികൾ നാലുവർഷമായി യുണിടെക് എന്ന കമ്പനിക്കാണ് ലഭിക്കുന്നത്. 2016ൽ മാത്രം രജിസ്റ്റർ ചെയ്ത യുണിടെക്കിന് ഇത്ര വലിയ തുകയുടെ ജോലികൾ കൊടുത്തതും വിചിത്രമായി തോന്നുന്നുവെന്ന് ഷിബു പറഞ്ഞു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.