കൊല്ലം: ജില്ലയിൽ ആദ്യമായി ഫുള്ളി ആട്ടോമാറ്റിക് മോഡുലാർ ഇന്റഗ്രേറ്റഡ് മെഷീനിന്റെ പ്രവർത്തനം എൻ.എസ് ആശുപത്രിയിൽ ആരംഭിച്ചു. ഇമ്മ്യൂണോളജി, ബയോകെമിസ്ട്രി പരിശോധനകൾ ഒറ്റ മെഷീനിൽ ഒരേ സമയം ചുരുങ്ങിയ സമയംകൊണ്ട് ചെയ്യാൻ കഴിയും. നിലവിലെ ലാബ് ടെസ്റ്റുകൾക്ക് വേണ്ടിവരുന്ന സമയം അഞ്ചിലൊന്നായി കുറയ്ക്കാനും കഴിയും. മണിക്കൂറിൽ ആയിരം ബയോകെമിസ്ട്രി പരിശോധനകളും ഇരുന്നൂറ് ഇമ്മ്യൂണോളജി പരിശോധനകളും നടത്താൻ സാദ്ധ്യമാകുന്ന മെഷീനിന്റെ സ്വിച്ച് ഓൺ കർമ്മം ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, സെക്രട്ടറി പി. ഷിബു, ഭരണസമിതി അംഗങ്ങളായ അഡ്വ. പി.കെ. ഷിബു, ജി. ബാബു, കെ. ഓമനക്കുട്ടൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.ആർ. ചന്ദ്രമോഹൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ, ഡോ. അബ്ദുൾ ലത്തീഫ്, ഡോ. മിനി, ഡോ. ഷാഹിദ് ലത്തീഫ്, ഡോ. അതുല്യ എന്നിവർ സന്നിഹിതരായി.