fox
മുള്ള് വേലിയിൽ കുടുങ്ങിയ കുറുക്കൻ

പത്തനാപുരം: മുള്ള് വേലിയിൽ കുടുങ്ങി ജീവൻ നഷ്ടപ്പെടുമായിരുന്ന കുറുക്കന് ഫയർഫോഴ്‌സ് രക്ഷകരായി. മഞ്ഞക്കാല സജി ഭവനിൽ അദ്ധ്യാപകനായ സജിമോന്റെ വീടിന് സമീപമുള്ള മുള്ള് വേലിയിൽ കുടുങ്ങിയ കുറുക്കൻ രക്ഷപെടാൻ ആകാത്ത അവസ്ഥയിലായിരുന്നു. സജിമോനും നാട്ടുകാരിൽ ചിലരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. ഒടുവിൽ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാർ ഉദ്യോഗസ്ഥരായ മുഹമ്മദ് റാഫി , സന്തോഷ് സുമോദ് ,ഉമർ, വിക്രമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഷിയേഴ്‌സ് (മിഷ്യൻ വാൾ) ഉപയോഗിച്ച് കമ്പിവേലി മുറിച്ച് മാറ്റി കുറുക്കനെ തുറന്ന് വിട്ടു.